Sat. Nov 23rd, 2024
തിരുവനന്തപുരം:

കേന്ദ്രം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ച 150 ജില്ലകളില്‍ 12 എണ്ണവും കേരളത്തില്‍ നിന്ന്. സംസ്ഥാനത്ത് കൊല്ലവും പത്തനംതിട്ടയുമൊഴികെ 12 ജില്ലകളിലും 15 ശതമാനത്തിനു മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കൊല്ലം ജില്ലയില്‍ 14.64 ശതമാനവും പത്തനംതിട്ടയില്‍ 8.63 ശതമാനവുമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

മറ്റു ജില്ലകളില്‍ ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 15 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള 150ഓളം ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ശുപാര്‍ശ ചെയ്തിട്ടുണ്ട്. സംസ്ഥാനങ്ങളോടുകൂടി ചര്‍ച്ച ചെയ്തായിരിക്കും തീരുമാനം ഉണ്ടാവുക.

എന്നാല്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്താല്‍ നിലവില്‍ 15 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള കേരളത്തിലെ 12 ജില്ലകളിലും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കും.

By Divya