Mon. Dec 23rd, 2024
അലഹബാദ്:

കൊവിഡ് വ്യാപനത്തിൽ യുപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് അലഹബാദ് ഹൈക്കോടതി. സംസ്ഥാനത്തെ കൊവിഡ് വ്യാപനം തടയാൻ സർക്കാരിനായില്ല എന്ന് കോടതി കുറ്റപ്പെടുത്തി. ആവശ്യമെങ്കിൽ സംസ്ഥാനത്ത് രണ്ടാഴ്ചത്തെ ലോക്ക്‌ഡൗൺ ഏർപ്പെടുത്തണമെന്നും കോടതി നിർദ്ദേശിച്ചു.

സംസ്ഥാനത്തെ അഞ്ച് നഗരങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് കഴിഞ്ഞ ആഴ്ച സുപ്രിംകോടതി സ്റ്റേ ചെയ്തിരുന്നു. “ഞാൻ വീണ്ടും അഭ്യർത്ഥിക്കുന്നു. കാര്യങ്ങൾ നിയന്ത്രണത്തിലല്ലെങ്കിൽ രണ്ടാഴ്ചത്തെ ലോക്ക്ഡൗൺ പ്രഖ്യാപിക്കണം.

തീരുമാനം എടുക്കുന്നവരോട് ഇക്കാര്യം അറിയിക്കൂ. ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും കുറവുണ്ട്. കടലാസിൽ എല്ലാം മികച്ചതാണ്. പക്ഷേ, അങ്ങനെയല്ലെന്നതാണ് യാഥാർത്ഥ്യം. കൈ കൂപ്പിക്കൊണ്ട് നിങ്ങളുടെ വിവേചനാധികാരം പ്രയോഗിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു.”- ജസ്റ്റിസ് സിദ്ധാർത്ഥ് വർമ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

By Divya