Mon. Dec 23rd, 2024
ദോഹ:

ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി ഖത്തറും. ക്രയോജനിക് ടാങ്ക് അയച്ചാല്‍ ഓക്‌സിജന്‍ എത്തിക്കാന്‍ തയ്യാറാണെന്ന് ഖത്തര്‍ സന്നദ്ധത പ്രകടിപ്പിച്ചു. ദേശീയ പെട്രോളിയം കമ്പനിയായ ഖത്തര്‍ പെട്രോളിയത്തിന്റെ അനുബന്ധ കമ്പനി ഗസാല്‍ ക്യു എസ് സി ആണ് സന്നദ്ധത പ്രകടിപ്പിച്ചത്. ഒരു ദിവസം 60 മെട്രിക് ടണ്‍ നല്‍കാനുള്ള ശേഷിയാണ് കമ്പനിക്കുള്ളത്.

ഓക്‌സിജന്‍ കൊണ്ടുപോകാനുള്ള ക്രയോജനിക് സ്റ്റോറേജ് വെസലുകള്‍ ഇന്ത്യ എത്തിച്ചാല്‍ 20,000 ലിറ്റര്‍ തോതില്‍ 60,000 ലിറ്റര്‍ ദ്രവീകൃത ഓക്‌സിജന്‍ ഒരുദിവസം തന്നെ കപ്പല്‍ മാര്‍ഗം കയറ്റി അയക്കാമെന്നാണ് ഖത്തറിന്റെ വാഗ്ദാനം. വിമാന മാര്‍ഗം ടാങ്കുകള്‍ മൂന്നര മണിക്കൂറിനുള്ളില്‍ ഖത്തറിലെത്തിക്കാന്‍ കഴിയും. ഖത്തര്‍ പെട്രോളിയം, എയര്‍ ലിക്വിഡ്, ഖത്തര്‍ ഇന്‍ഡസ്ട്രിയല്‍ മാനുഫാക്ചറിങ് കമ്പനി എന്നിവയുടെ സംയുക്ത സംരംഭമായി 2006ലാണ് ഗസാല്‍ ക്യു എസ് സി സ്ഥാപിതമായത്.

By Divya