Sun. Jan 19th, 2025
തിരുവനന്തപുരം:

ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് ഇന്ന് മുതല്‍ പൂട്ടുവീണെങ്കിലും കള്ളുഷാപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. പാഴ്സല്‍ സംവിധാനം മാത്രമായിരിക്കും ഉണ്ടായിരിക്കുക. ബിവറേജസ് ഔട്ട്ലെറ്റുകൾ ഇന്നു മുതൽ തുറക്കില്ല. ബദൽ മാർഗ്ഗങ്ങൾ വരും ദിവസങ്ങളിൽ തീരുമാനിക്കും.

ബാറുകൾ, ജിമ്മുകൾ, സിനിമാ തീയറ്റർ, ഷോപ്പിംഗ് മാൾ, ക്ലബ്, സ്പോർട്സ് കോംപ്ലക്സ്, നീന്തൽക്കുളം, വിനോദപാർക്ക്, വിദേശമദ്യവിൽപനകേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം തൽക്കാലം നിർത്തണ്ടി വരും എന്നാണ് മുഖ്യമന്ത്രി ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.

ഇന്നലെ സംസ്ഥാനത്ത് 21890 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇപ്പോൾ 2,32,812 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത് 28 പേരാണ്. ഇന്നലെ രോഗം ബാധിച്ചവരുടെ എണ്ണത്തിൽ കുറവുണ്ടായത് ആശ്വാസസൂചനയല്ല.

ഇന്നലെ അവധിയായതിനാൽ ടെസ്റ്റിംഗിൽ വന്ന കുറവാണ് പ്രതിഫലിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

By Divya