Wed. Jan 22nd, 2025
ന്യൂഡല്‍ഹി:

കൊവിഡ് പ്രതിസന്ധിയില്‍ വലയുന്ന ഇന്ത്യന്‍ ജനതയെ സഹായിക്കാനായി രാഷ്ട്രീയ പ്രവര്‍ത്തനം മാറ്റിവെച്ച് ഇറങ്ങണമെന്ന് അഭ്യര്‍ത്ഥിച്ച് രാഹുല്‍ഗാന്ധി. സിസ്റ്റം പരാജയപ്പെട്ടിരിക്കുന്നു എന്നും ജനങ്ങള്‍ക്ക് പ്രവര്‍ത്തിക്കേണ്ട സമയമാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ‘സിസ്റ്റം പരാജയപ്പെട്ടിരിക്കുന്നു, ജനങ്ങള്‍ക്ക് വേണ്ടി (ജന്‍ കി ബാത്ത്) പ്രവര്‍ത്തിക്കുക എന്നതാണ് പ്രധാനം.

ഈ ദുരന്തത്തില്‍ ഉത്തരവാദിത്വമുള്ള പൗരന്മാരെയാണ് രാജ്യത്തിനാവശ്യം. അതുകൊണ്ട് ഞാന്‍ എന്റെ കോണ്‍ഗ്രസ് സഹപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുകയാണ്, നിങ്ങള്‍ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനവും മാറ്റിവെച്ച് ജനങ്ങള്‍ക്കൊപ്പം നില്‍ക്കൂ, അവരെ സഹായിക്കൂ. കോണ്‍ഗ്രസ് കുടുംബത്തിന്റെ ധര്‍മം അതാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

By Divya