Mon. Dec 23rd, 2024
ന്യൂഡൽഹി:

ഡൽഹി ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം വീണ്ടും രൂക്ഷം. ഡൽഹി ​ഗം​ഗാരാം ആശുപത്രിയിലാണ് ഓക്സിജൻ ക്ഷാമം വീണ്ടും രൂക്ഷമായത്. 45 മിനിറ്റ് പ്രവർത്തിക്കാനുള്ള ഓക്സിജൻ മാത്രമേ ശേഷിക്കുന്നുള്ളുവെന്ന് ഗംഗാറാം ആശുപത്രി അറിയിച്ചു. നൂറോളം രോഗികളുടെ നില അപകടത്തിൽ എന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

ഓക്സിജൻ ലഭിക്കാത്തത് മൂലം വെള്ളിയാഴ്ച മാത്രം 25 കൊവിഡ് രോ​ഗികളാണ് ​ഗം​ഗാരാം ആശുപത്രിയിൽ മരിച്ചത്. എന്നാൽ മൂന്ന് മെട്രിക്ക് ടൺ ഓക്സിജൻ ആശുപത്രിക്ക് നൽകിയെന്നാണ് സർക്കാർ പുറത്ത് വിടുന്ന വിവരം. മാത്രമല്ല, ആശുപത്രിയിൽ ഓക്സിജൻ ക്ഷാമത്തെ തുടർന്ന് ആരും മരിച്ചിട്ടില്ലെന്നും സർക്കാർ പറയുന്നു.

ആശുപത്രിയിൽ കിടക്കകളുടെ എണ്ണം കൂട്ടുന്നുണ്ടെങ്കിലും രോ​ഗികൾക്ക് ആവശ്യമായ ഓക്സിജൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്നില്ലെന്ന് ആശുപത്രിയിലെ മുതിർന്ന ഡോക്ടർ റാണ മാധ്യമങ്ങളോട് പറഞ്ഞു.

By Divya