Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

രാജ്യത്ത് ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്നതിനിടെ ദില്ലിയിലെ ഒരു വീട്ടിൽ നിന്നും 48 ഓക്സിജൻ സിലിണ്ടറുകൾ റെയ്‌ഡ്‌ ചെയ്തു. 32 വലിയ ഓക്സിജൻ സിലിണ്ടറുകളും, 16 ചെറിയ സിലിണ്ടറുകളും കണ്ടെത്തിയതായി ദില്ലി പൊലീസ്
അറിയിച്ചു. ദസ്രത്ത് പുരിയിലെ വീട്ടിൽ നിന്നാണ് സിലിണ്ടറുകൾ കണ്ടെത്തിയത്.

ഇയാൾ ചെറിയ സിലിണ്ടറുകൾ 12,500 രൂപക്ക് ആവശ്യക്കാർക്ക് വിൽക്കുകയായിരുന്നുവെന്നാണ് വിവരം. കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ്
അറിയിച്ചു.

By Divya