ദോഹ:
ഇന്ത്യയുടെ കോവിഷീൽഡ് കൊവിഡ് വാക്സിന് അംഗീകാരം നൽകിയ ഖത്തർ ആരോഗ്യ മന്ത്രാലയത്തിെൻറ തീരുമാനം ഇന്ത്യൻ സമൂഹത്തിന് ആശ്വാസമാകും. കോവിഷീൽഡ് വാക്സിന്റെ രണ്ടാംം ഡോസ് സ്വീകരിച്ചുകഴിഞ്ഞുള്ള രണ്ടാഴ്ച കഴിഞ്ഞ് ഖത്തറിൽ എത്തുന്നവർക്കാണ് ക്വാറൻറീൻ ഒഴിവാക്കിയത്. ഇവർ കുത്തിവെപ്പ് എടുത്തതിന്റെ സർട്ടിഫിക്കറ്റ് കാണിക്കണം.
കൊവിഡ് രോഗം ഭേദമായി ആറുമാസത്തിനുള്ളിൽ ഖത്തറിലേക്ക് വരുന്നവർക്കും ക്വാറൻറീൻ ഒഴിവാക്കിയിട്ടുണ്ട്. രോഗം ഭേദമായവർക്ക് തനിയെ രോഗപ്രതിരോധശേഷി രൂപപ്പെടുന്നു എന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർക്ക് ഇളവ് നൽകുന്നത്. രോഗം മാറിയവർ രോഗം സംശയിക്കുന്നയാളുമായി സമ്പർക്കം പുലർത്തിയാലും ക്വാറൻറീൻ വേണ്ട.
എന്നാൽ രോഗലക്ഷണങ്ങൾ ഉണ്ടാകരുത്. കൊവിഡ് മാറി എന്ന് തെളിയിക്കുന്ന ലബോറട്ടറി പരിശോധനഫലം ഉണ്ടാകണം. ഈ ഇളവും ഏപ്രിൽ 25മുതലാണ് പ്രാബല്യത്തിൽ വരുന്നത്. ഇന്ത്യക്കാരടക്കം ഖത്തറിലേക്കുള്ള എല്ലാ യാത്രക്കാർക്കും 25മുതൽ കൊവിഡ് നെഗറ്റിവ് ഫലം നിർബന്ധമാക്കിയിട്ടുമുണ്ട്.