Wed. Jan 22nd, 2025
ന്യൂഡൽഹി:

കോവിഷീൽഡ് വാക്സിനു വേണ്ടി ഇന്ത്യയിലെ സ്വകാര്യ ആശുപത്രികൾ നൽകേണ്ടത് ലോകത്തെ ഏറ്റവും ഉയർന്ന വില. ഓക്‌സ്‌ഫോർഡ് സർവകലാശാലയും അസ്ട്രാസെനെക്കയും വികസിപ്പിച്ച വാക്‌സിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ച വില 600 രൂപയാണ്. ഇത് വാക്സിനുള്ള ലോകത്തെ ഏറ്റവും ഉയർന്ന വിലയാണെന്ന് റിപ്പോർട്ട് ചെയ്യുന്നു.

മെയ് 1 മുതലാണ് 600 രൂപ നിരക്കിൽ ഒരു ഡോസ് വാക്സിൻ നൽകുന്നത്. കുറഞ്ഞ നിരക്കിലാണ് ബംഗ്ലദേശ്, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് വാക്‌സിന്‍ വാങ്ങാൻ കരാറായിരിക്കുന്നത്.

സംസ്ഥാനങ്ങൾക്ക് 400 രൂപ നിരക്കിലാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്സിൻ ഡോസ് നൽകുന്നത്. എന്നാൽ ഈ 400 രൂപ നിരക്കും യുഎസ്, ബ്രിട്ടൻ, യൂറോപ്യന്‍ യൂനിയൻ എന്നിവർ അസ്ട്രസെനെക്കയില്‍നിന്ന് നേരിട്ട് വാക്സിൻ വാങ്ങുന്ന വിലയേക്കാള്‍ കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്. ഒരു ഡോസ് വാക്‌സിനായി 160 മുതൽ 270 രൂപ മാത്രമാണ് യൂറോപ്യന്‍ യൂണിയന്‍ നൽകുന്നത്.

By Divya