ന്യൂഡല്‍ഹി:
രാജ്യസഭ തിരഞ്ഞെടുപ്പ് ഈ നിയമസഭയുടെ കാലാവധിയ്ക്കുള്ളിൽ നടത്തണമെന്ന സിംഗിൾ ബഞ്ച് വിധിക്കെതിരായ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മേയ് രണ്ടിനകം തിരഞ്ഞെടുപ്പ് നടത്തണമെന്ന വിധിയിലൂടെ തിരഞ്ഞെടുപ്പ് നടത്തിപ്പിൽ ഇടപെടുകയാണ് സിംഗിൾബെഞ്ച് ചെയ്തതെന്നും പുതിയനിയമസഭാംഗങ്ങൾക്ക് വോട്ടുരേഖപ്പെടുത്താൻ കഴിയുന്ന തരത്തിൽ രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ഹർജിയിലെ ആവശ്യം.
നിയമസഭാ സെക്രട്ടറിയും എസ് ശർമ്മ എംഎൽഎയും നൽകിയ ഹർജികളിലാണ് രാജ്യസഭ തിരഞ്ഞെടുപ്പ് മേയ് രണ്ടിനകം നടത്താൻ സിംഗിൾബെഞ്ച് ഉത്തരവിട്ടത്. നിയമസഭാ സെക്രട്ടറിയ്ക്ക് ഹർജി നൽകാൻ അധികാരമില്ലെന്നാണ് അപ്പീലിലെ വാദം.