അഹമ്മദാബാദ്:
കൊവിഡ് ബാധിച്ച മകനുമായി നടുറോഡിൽ ഇരിക്കുന്ന ഒരമ്മയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അഹമ്മദാബാദിലെ സരസ്പൂരിലുള്ള ശാരദാബെന്‍ ആശുപത്രിക്ക് മുന്നില്‍ നിന്നുള്ള കാഴ്‌ചയാണ് ഇത്. ആംബുലന്‍സില്‍ വന്നാല്‍ മാത്രമേ പ്രവേശിപ്പിക്കൂയെന്ന് ആശുപത്രി അധികൃതർ പറഞ്ഞതിനെ തുടർന്നാണ് ഈ അമ്മയ്ക്കും മകനും റോഡിൽ കിടക്കേണ്ടി വന്നത്.
വിഡിയോ വൈറലായതോടെ ഇത്തരമൊരു സംഭവം ഉണ്ടായെന്ന് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രതിനിധി സമ്മതിച്ചു. കൊവിഡ് പോസിറ്റീവായാല്‍ 108 ആംബുലന്‍സില്‍ എത്തി വേണം ആശുപത്രിയില്‍ ചികിത്സ തേടാനെന്നാണ് ചട്ടം. മാത്രവുമല്ല, ചികിത്സ തേടിയെത്തിയ രോഗിയുടെ കയ്യില്‍ കോവിഡ് പോസിറ്റീവ് ആണെന്നതിന്‍റെ റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നില്ല. ഇക്കാര്യമെല്ലാം രോഗിയോടും ബന്ധുവിനോടും പറഞ്ഞ് മനസ്സിലാക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു.
https://www.youtube.com/watch?v=3bdXnDZom7w