Tue. Aug 12th, 2025
തിരുവനന്തപുരം:

വോട്ടെണ്ണൽ ദിനത്തിൽ സംസ്‌ഥാനത്ത് ലോക്ക് ഡൌണും, നിരോധനാജ്ഞയും ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള മൂന്നു ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. മെയ്‌ ഒന്ന് അർദ്ധ രാത്രി മുതൽ രണ്ടാം തീയതി അർദ്ധ രാത്രി  വരെ ലോക്ക് ഡൌൺ ഏർപ്പെടുത്തണം എന്നവശ്യപ്പെട്ട്  കൊല്ലത്തെ അഭിഭാഷകൻ ആയ അഡ്വ വിനോദ് മാത്യു വിൽസൺ ആണ് കോടതിയെ സമീപിച്ചത്.

വോട്ടെണ്ണലിനോടനുബന്ധിച്ച് 48 മണിക്കൂർ നിരോധനാജ്ഞ ഏർപ്പെടുത്തണമെന്നും വിജയാഹ്ലാദ പ്രകടനങ്ങളും റാലികളും തടയണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശി ഡോഎസ് ഗണപതിയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.  ഹർജികളിൽ സർക്കാരിനോട് വിശദീകരണം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു.

By Divya