Mon. Dec 23rd, 2024
മുംബൈ:

മഹാരാഷ്​ട്രയിലെ കൊവിഡ്​ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 12 പേർ മരിച്ചു. പാൽഘർ ജില്ലയിലെ വിരാറിലെ വിജയ്​ വല്ലഭ്​ കൊവിഡ്​ ആശുപത്രിയിലായിരുന്നു തീപിടിത്തം. രോഗികളെ മറ്റ്​ ആശുപത്രികളിലേക്ക്​ മാറ്റിയിട്ടുണ്ട്​.

മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞുവെന്നാണ്​ റിപ്പോർട്ട്​. അതേസമയം, ആശുപത്രിയിൽ തീയണക്കാനുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്ന്​ റിപ്പോർട്ടുകളുണ്ട്​. ആകെ ഉണ്ടായിരുന്ന ചില ഉപകരണങ്ങൾ പ്രവർത്തനരഹിതമായിരുന്നുവെന്ന്​ ഹിന്ദുസ്ഥാൻ ടൈംസ്​ റിപ്പോർട്ട്​ ചെയ്യുന്നു.

കൊവിഡിന്‍റെ രണ്ടാം വ്യാപനം അതിതീവ്രമായാണ്​ മഹാരാഷ്​ട്രയിൽ തുടരുന്നത്​. ഏകദേശം, 67,000 പേർക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം കൊവിഡ്​ സ്ഥിരീകരിച്ചത്​.

By Divya