Mon. Dec 23rd, 2024
തിരുവനന്തപുരം:

കെ എം ഷാജി എംഎൽഎ കോഴിക്കോട് വിജിലന്‍സ് ഓഫീസില്‍ എത്തി. റെയ്ഡില്‍ പിടിച്ചെടുത്ത പണത്തിന്റെ രേഖകള്‍ ഹാജരാക്കി. കെഎംഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു.

ഈമാസം പതിനാറിന് ചോദ്യം ചെയ്യലിന് വിജിലന്‍സിന് മുന്നിലെത്തിയപ്പോഴാണ് രേഖകള്‍ ഹാജരാക്കാന്‍ ഒരാഴ്ചത്തെ സാവകാശം കെഎംഷാജി തേടിയത്. വീട്ടില്‍ നിന്ന് കണ്ടെടുത്ത നാല്‍പ്പത്തി ഏഴ് ലക്ഷത്തിലധികം രൂപ തിരഞ്ഞെടുപ്പ് ചെലവിനായി സാധാരണക്കാരില്‍ നിന്ന് പിരിച്ചതെന്നായിരുന്നു വാദം.

ഇതിന്റെ രേഖകള്‍ വീണ്ടെടുക്കാനാണ് രണ്ട് ദിവസം കൂടി സാവകാശം തേടിയത്. തന്റെ സ്വത്ത് വിവരം സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ കൈമാറുമെന്നും ഷാജി അറിയിച്ചിട്ടുണ്ട്. എംഎൽഎയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ അളന്ന് തിട്ടപ്പെടുത്താന്‍ വിജിലന്‍സ് പൊതുമരാമത്തിനോട് ആവശ്യപ്പെട്ടിരുന്നു.

എംഎൽഎ പദവിയിലെത്തിയ ശേഷമാണ് ഷാജി ഇരുവീടുകളും ഭാര്യയുടെ പേരില്‍ നിര്‍മിച്ചത്. ഇക്കാര്യം ഷാജിയുടെ ഭാര്യയില്‍ നിന്ന് അടുത്തദിവസങ്ങളില്‍ വിജിലന്‍സ് സംഘം ചോദിച്ചറിയും.

By Divya