ബിജാപുർ:
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അതി രൂക്ഷമാവുകയാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ആരോഗ്യ വകുപ്പും ആവർത്തിച്ച് പറയുന്നത് വാക്സിൻ എടുക്കാനനാണ്. ചിലയിടങ്ങൾ വാക്സിൻ സ്വീകരിക്കാൻ ആളുകൾ തടിച്ചുകൂടുകയാണെങ്കിൽ മറ്റിടങ്ങളിൽ വാക്സിൻ എടുക്കാൻ ആളുകൾ വിസമ്മതിക്കുന്ന അവസ്ഥയുണ്ട്.
വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിന് ഛത്തീസ്ഗഡിലെ ബിജാപുർ മുനിസിപ്പൽ കോർപറേഷൻ വാക്സിനെടുക്കുന്നവർക്ക് സമ്മാനമായി നൽകുന്നത് തക്കാളിയാണ്. വാക്സിൻ സ്വീകരിക്കാൻ ആളുകൾ മടി കാണിക്കുന്നതാണ് ഇത്തരമൊരു നടപടിക്ക് കാരണമെന്ന് അധികൃതർ പറയുന്നു.
തക്കാളി മൊത്തക്കച്ചവടക്കാരുമായി ധാരണയിലെത്തിയതിന് ശേഷമാണ് ഈ തീരുമാനം. ബിജാപുർ മുനിസിപ്പൽ പ്രദേശത്ത് വാക്സിനെടുത്തവർക്ക് പാരിതോഷികമായി തക്കാളി നൽകിയതിന്‍റെ ചിത്രങ്ങൾ വൻതോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
https://www.youtube.com/watch?v=_FAlMsU2sBg