Wed. Apr 24th, 2024
ന്യൂഡൽഹി:

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി സിം​ഗപ്പൂരും. ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്നും പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദീര്‍​​ഘകാല വിസയുള്ളവര്‍ക്കും സന്ദര്‍ശകര്‍ക്കും വിലക്ക് ബാധകമായിരിക്കും.

ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ വിലക്ക് തുടരും. കൊവിഡ് വര്‍ധനവിന്‍റെ പശ്ചാത്തലത്തില്‍ ഒമാനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഇന്ത്യയെ യുകെ ഗവണ്‍മെന്റ് റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ വിമാന സര്‍വീസുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു.

ഈ മാസം 24 മുതല്‍ 30 വരെ ഇന്ത്യയില്‍ നിന്ന് യുകെയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.

By Divya