Mon. Dec 23rd, 2024
kudumbasree workers provide free food for covid first line treatment centre

 

കൊച്ചി:

കൊവിഡ് പ്രഥമ ചികിത്സാ കേന്ദ്രത്തിലേക്കു മുടങ്ങാതെ ഭക്ഷണം എത്തിച്ചു വെല്ലുവിളി ഏറ്റെടുത്ത് കുടുംബശ്രീ ജനകീയ ഹോട്ടല്‍. രാമമംഗലം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ കൊവിഡ് പ്രഥമ ചികിത്സാ കേന്ദ്രത്തിലേക്കാണ് സ്വന്തം മുതല്‍ മുടക്കില്‍ കുടുംബശ്രീ ഭക്ഷണം എത്തുച്ചു നല്‍കുന്നത്. കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു വീടുകളില്‍ താമസസൗകര്യം പരിമിതമായ 20 പേരാണു ചികിത്സാ കേന്ദ്രത്തിലുള്ളത്.

ആറ് കുടുംബശ്രീ അംഗങ്ങള്‍ ചേര്‍ന്നാണു ഹോട്ടല്‍ നടത്തുന്നത്. കൊവിഡ് സെന്ററിലേക്കുള്ള ഭക്ഷണത്തിനു വേണ്ടി വരുന്ന മുതല്‍ മുടക്കും ഇപ്പോള്‍ ഇവരാണു വഹിക്കുന്നത് എന്നതാണ് ശ്രദ്ധേയം. കുടുംബശ്രീ അംഗങ്ങള്‍ രാവിലെ 5നു ആരംഭിക്കുന്ന ജോലി അവസാനിക്കുമ്പോള്‍ വൈകിട്ടു 7 മണിയാകും.

https://www.youtube.com/watch?v=be40kGm1PH8

By Athira Sreekumar

Digital Journalist at Woke Malayalam