Fri. Nov 22nd, 2024
Oxygen Man Gauarv Rai

 

പട്ന:

950ലധികം കൊവിഡ് രോഗികളുടെ വീടുകളിൽ ഓക്സിജൻ സിലിണ്ടറുകൾ നൽകി ജീവൻ രക്ഷിച്ച ഗൗരവ് റായ് ശ്രദ്ധേയമാകുന്നു. ‘ഓക്സിജൻ മാൻ’ എന്ന പേരിലാണ് അദ്ദേഹം പട്നക്കാർക്ക് ഇടയിൽ അറിയപ്പെടുന്നത്. തന്റെ ചെറിയ വാഗണർ കാറിൽ ഓക്സിജൻ സിലിണ്ടറുകൾ വഹിച്ചുകൊണ്ട് ഗൗരവ് റായ് പുലർച്ചെ അഞ്ച് മണിക്ക് തന്നെ യാത്ര തുടങ്ങും. പല ദിവസങ്ങളിലും അർദ്ധരാത്രിയിൽ പോലും ആവശ്യക്കാർക്കരികെ അദ്ദേഹം ഓടിയെത്തിയിട്ടുണ്ട്.

ഒരു രൂപ പോലും മേടിക്കാതെയാണ് അദ്ദേഹം ഈ സേവനം ചെയ്യുന്നത്. കഴിഞ്ഞ ഒരു വർഷമായി ഒരു ദിവസത്തെ ഇടവേള പോലും അദ്ദേഹം എടുത്തിട്ടില്ല. ഈ നിസ്വാർത്ഥ സേവനമാണ് അദ്ദേഹത്തിന് ‘ഓക്സിജൻ മാൻ’ എന്ന ടാഗ് നേടിക്കൊടുത്തത്. 

52 വയസുള്ള ഗൗരവ് റായ് കഴിഞ്ഞ ജൂലൈയിൽ കൊവിഡ് ബാധിതൻ ആയിരുന്നു. കൊറോണയുടെ ആദ്യ തരംഗം അതിരൂക്ഷമായിരുന്ന സമയത്ത് അദ്ദേഹത്തിന് ആശുപത്രിയിൽ ഒരു കിടക്കയോ ഓക്സിജനോ ലഭ്യമായിരുന്നില്ല. അതാണ് ഗൗരവ് റായുടെ ജീവിതത്തിൽ വലിയ വഴിത്തിരിവായത്. 

https://www.youtube.com/watch?v=IOAZ9hXMRG0

By Athira Sreekumar

Digital Journalist at Woke Malayalam