Fri. Nov 22nd, 2024
വാഷിംഗ്ടണ്‍:

 
അമേരിക്കയില്‍ കറുത്തവംശജനായ ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തിലെ പ്രതിയായ യു എസ് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഡെറക് ചൗവിന്‍ കുറ്റക്കാരനാണെന്ന് കോടതി.

ഇയാള്‍ക്കെതിരെ ചുമത്തിയ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി പറഞ്ഞു. ചൗവിന്റെ ശിക്ഷ എട്ടാഴ്ചയ്ക്കുള്ളില്‍ വിധിക്കുമെന്നും കോടതി അറിയിച്ചു. 75 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് നിലവില്‍ ചൗവിനെതിരെ തെളിഞ്ഞത്.

2020 മെയ് 25നാണ് ജോര്‍ജ് ഫ്ളോയിഡ് കൊല്ലപ്പെട്ടത്. വ്യാജ കറന്‍സി കൈയ്യില്‍ വെച്ചെന്നാരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത ഫ്‌ളോയിഡിനെ ചൗവിന്‍ കാല്‍മുട്ടുകൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.

ഫ്‌ളോയിഡിന്റെ കൊലപാതകത്തെത്തുടര്‍ന്ന് വലിയ പ്രതിഷേധങ്ങള്‍ക്കാണ് അമേരിക്ക സാക്ഷിയായത്.

ടൗ താവോ, ജെ അലക്സാണ്ടര്‍ കുവെങ്, തോമസ് കെ ലെയ്ന്‍ എന്നിവരാണ് കേസിലുള്‍പ്പെട്ട മറ്റ് പ്രതികള്‍. ഇവര്‍ മൂന്ന് പേരും ചേര്‍ന്നാണ് ഫ്‌ളോയിഡിനെ അറസ്റ്റ് ചെയ്തത്.