Thu. Jan 23rd, 2025
ന്യൂഡൽഹി:

 
ഇരട്ട വ്യതിയാനം വന്ന കൊവിഡിന് ഉള്‍പ്പെടെ പല വകഭേദങ്ങള്‍ക്ക് കൊവാക്‌സിന്‍ ഫലപ്രദമെന്ന് പഠനത്തില്‍ കണ്ടെത്തിയതായി ഐസിഎംആര്‍ അറിയിച്ചു.

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിലും മരണസംഖ്യയും വന്‍ വർദ്ധനവാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. 295041 കൊവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ ആദ്യമായി 2000 പിന്നിട്ടു.

2023 കൊവിഡ് മരണങ്ങള്‍ ആണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. രോഗമുക്തി നിരക്ക് വീണ്ടും ഇടിഞ്ഞു. അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് രാജ്യത്തെ പുതിയ കൊവിഡ് കേസുകളുടെ 54. 7 ശതമാനവും. 13 കോടിയിലേറെ പേര് ഇതുവരെ വാക്‌സിനേഷന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.