Mon. Dec 23rd, 2024
കുവൈത്ത് സിറ്റി:

കുവൈത്തില്‍ പ്രാബല്യത്തിലുള്ള രാത്രികാല കര്‍ഫ്യൂ നീട്ടി. ഏപ്രില്‍ 22 വരെയായിരുന്നു നിലവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്. ഇത് റമദാന്‍ അവസാനം വരെ നീട്ടാന്‍ തിങ്കളാഴ്‍ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്.

രാത്രി ഏഴ് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തി തീരുമാനത്തില്‍ മാറ്റം വരുത്തിയേക്കും. അതേസമയം റമദാനിലെ അവസാനത്തെ പത്ത് ദിവസവും പെരുന്നാള്‍ അവധി ദിനങ്ങളിലും പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ നിഷേധിച്ചു.

By Divya