Mon. Dec 23rd, 2024
vaccines to be available for all above 18 from may 1

ന്യൂഡല്‍ഹി: രാജ്യത്ത് മെയ് 1 മുതൽ പതിനെട്ടു വയസുകഴിഞ്ഞ എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിൽ 45 വയസിനു മുകളിലുള്ളവർക്കു മാത്രമായിരുന്നു വാക്‌സിൻ ലഭ്യമായിരുന്നത്. കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

നിലവിൽ പല സംസ്ഥാനങ്ങളിലും വാക്‌സിൻ ലഭ്യതയ്ക്ക് കുറവുകൾ ഉണ്ടെങ്കിലും രാജ്യത്തിന് പുറത്തുള്ള നിർമാതാക്കളിൽ നിന്ന് വാക്‌സിൻ സ്വീകരിക്കാൻ കേന്ദ്രം തീരുമാനമെടുത്തതിന് പിന്നാലെയാണ് ഈ തീരുമാനം. ഇനിമുതൽ വാക്‌സിൻ പൊതുവിപണിയിൽ ലഭ്യമാക്കാനും തീരുമാനമായിട്ടുണ്ട്. ഇത് വരും ദിവസങ്ങളിൽ വാക്‌സിൻ ക്ഷാമത്തിന് പരിഹാരം ഉണ്ടാക്കുകയും മെയ് 1-ഓടുകൂടി പതിനെട്ടു വയസിനു മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കാൻ കഴിയുമെന്നുമാണ് കേന്ദ്രത്തിൻറെ വിലയിരുത്തൽ.

കോവിഡ്  രണ്ടാം തരംഗം ആഞ്ഞടിക്കുന്ന ഈ സമയത്ത് എല്ലാവരും ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും സ്വയം സുരക്ഷിതരായി ഇരിക്കുന്നതിനൊപ്പം മറ്റുള്ളവരുടെ സംരക്ഷനത്തിനും ഊന്നൽ നൽകണമെന്നും അറിയിച്ചു.

പുതിയ തീരുമാനങ്ങൾ:

  • വിദേശ നിര്‍മാതാക്കള്‍ ഉത്പാദിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ ആയ 50 ശതമാനം വാക്‌സിന്‍ കേന്ദ്ര സര്‍ക്കാരിന്  സൗജന്യമായിട്ട് നൽകും.
  • ബാക്കി 50 ശതമാനത്തിന് വില മുന്‍കൂട്ടി നിശ്ചയിക്കും.
  • ഈ വിലയുടെ അടിസ്ഥാനത്തില്‍, സംസ്ഥാന സര്‍ക്കാരുകള്‍, സ്വകാര്യ ആശുപത്രികള്‍, വ്യാവസായിക സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നിര്‍മ്മാതാക്കളില്‍ നിന്ന് വാക്‌സിന്‍  വാങ്ങാം.
  • ആരോഗ്യ പവര്‍ത്തകര്‍,കോവിഡ് മുന്നണി പോരാളികള്‍, 45 വയസ്സിനു മുകളിലുള്ളവര്‍ എന്നിവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നല്‍കി വരുന്ന സൗജന്യ വാക്‌സിനേഷന്‍ തുടരും.
  • സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശത്തെയും കേസുകളുടെ അടിസ്ഥാനത്തിൽ കേന്ദ്രം അവരുടെ വിഹിതത്തില്‍ നിന്ന് വാക്‌സിനുകള്‍ അയക്കും.
  • നിലവിലെ മുന്‍ഗണനാ ഗ്രൂപ്പുകള്‍ക്ക് രണ്ടാമത്തെ ഡോസിനും മുന്‍ഗണന തുടരും.