Mon. Dec 23rd, 2024
കോഴിക്കോട്:

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടരുതെന്നും അവശ്യ സേവനങ്ങളുടെ കടകൾ രാത്രി 7 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ എന്നും ജില്ലാ കളക്ടറുടെ ഉത്തരവിലുണ്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എല്ലാ ഞായറാഴ്ചകളിലും നിയന്ത്രണം തുടരും.

ബീച്ചുകൾ, പാർക്കുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവ ഞായറാഴ്ച തുറക്കരുതെന്നും ഉത്തരവിൽ പറയുന്നു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ഇന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിഎസ്സി പരീക്ഷയെ ബാധിക്കില്ല. പൊതുഗതാഗത സംവിധാനം സാധാരണ പോലെ പ്രവർത്തിക്കും.

By Divya