Thu. Dec 19th, 2024
ന്യൂഡല്‍ഹി:

സംഘടന രാഷ്ട്രീയത്തിന് അതീതമായി കൊവിഡിനെതിരായ പോരാട്ടത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പ്രതിസന്ധി മുന്‍കൂട്ടിക്കാണുന്നതിലും പ്രതിരോധിക്കുന്നതിലും മോദി സര്‍ക്കാരിന്റെ ഭാഗത്ത് വലിയ വീഴ്ച ഉണ്ടായി. രാജ്യത്ത് രോഗബാധ നിരക്ക് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ കയറ്റുമതി തടയേണ്ടതാണെന്ന് സോണിയ ഗാന്ധി.

കൊവിഡ് ചികിത്സക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങളെയും മരുന്നുകളെയും ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണമെന്നും ദരിദ്ര വിഭാഗങ്ങള്‍ക്ക് പ്രതിമാസം 6000 രൂപ ലഭ്യമാക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു. അതേസമയം കൊവിഡ് വാക്‌സിന്‍ ഉത്പാദനത്തിന് ആവശ്യമായ വസ്തുക്കളുടെ കയറ്റുമതി നിരോധനം അമേരിക്ക പിന്‍വലിക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

അമേരിക്ക വാക്ക് പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുകയും രാജ്യത്ത് ആവശ്യവസ്തുക്കള്‍ ലഭ്യമാക്കുകയും ചെയ്യേണ്ടത് മോദി സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി.

By Divya