Mon. Dec 23rd, 2024
കോഴിക്കോട്:

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും നിര്‍ബന്ധമായും വാക്‌സിന്‍ സ്വീകരിക്കണമെന്ന് സംയുക്ത മുസ്‌ലീം ജമാഅത്ത് ഖാസി ജിഫ്രി മുത്തുക്കോയ തങ്ങള്‍. വ്രതം അനുഷ്ഠിച്ചു കൊണ്ട് വാക്‌സിന്‍ എടുക്കുന്നത് നോമ്പിന് തടസ്സമാവിലെന്നും അദ്ദേഹം പറഞ്ഞു.

വാക്‌സിന്‍ സ്വീകരിക്കുന്നത് വഴി നോമ്പ് മുറിഞ്ഞ് പോവില്ലെന്ന് എല്ലാ വിശ്വാസികളും അറിഞ്ഞിരിക്കേണ്ടതാണെന്നും മുത്തുക്കോയ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സംസ്ഥാനത്ത് കൊവിഡ് വാക്സിന്‍ ക്ഷാമം രൂക്ഷമാവുകയാണ്. കേന്ദ്ര സര്‍ക്കാര്‍ വേണ്ടത്ര വാക്സിന്‍ അനുവദിക്കാത്തതിനാലാണ് സംസ്ഥാനം കടുത്ത പ്രതിസന്ധിയിലായത്

By Divya