Fri. Apr 19th, 2024
ന്യൂഡല്‍ഹി:

കൊവിഡില്‍ രാജ്യം നേരിടുന്നത് അതീവ ഗുരുതരസാഹചര്യമാണെന്ന് ലാന്‍സെറ്റ് കൊവിഡ് 19 കമ്മീഷന്റെ ഇന്ത്യാ ടാസ്‌ക് ഫോഴ്‌സ്. രണ്ട് മാസത്തേക്ക് വലിയ ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കരുതെന്നും അതിലൂടെ മാത്രമെ കൊവിഡ് വ്യാപനം പിടിച്ചുനിര്‍ത്താനാകൂവെന്നും ലാന്‍സെറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മറ്റെന്തിനേക്കാളും മനുഷ്യജീവന് പ്രാധാന്യം കൊടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ഏപ്രില്‍, മേയ് മാസങ്ങളില്‍ തിയേറ്ററുകള്‍, സ്‌പോര്‍ട്‌സ് സെന്ററുകള്‍, ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ ഹാളുകള്‍ എന്നിവ അടച്ചിടണം’ ലാന്‍സെറ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

പത്ത് പേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നതിനെ നിരോധിക്കണമെന്ന് തങ്ങള്‍ ശക്തമായി ആവശ്യപ്പെടുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. നേരത്തെ ജൂണ്‍ ആദ്യ വാരമാകുമ്പോഴേക്കും ഇന്ത്യയിലെ പ്രതിദിന മരണനിരക്ക് 1750 മുതല്‍ 2320 വരെയാകുമെന്നാണ് ലാന്‍സെറ്റ് കൊവിഡ് 19 കമ്മിഷന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നത്.

By Divya