Fri. May 9th, 2025 4:33:12 PM
vallikunnam abhimanyu murder econd accused arrested

എറണാകുളം: വള്ളിക്കുന്നത്ത് പതിനഞ്ചു വയസുള്ള അഭിമന്യുവിനെ കുത്തിക്കൊന്ന കേസിൽ ഒരു പ്രതി കൂടി പോലീസ് പിടിയിലായി. വള്ളിക്കുന്നം സ്വദേശി വിജിഷ്ണുവാണ് എറണാകുളത്ത്  പോലീസ് പിടിയിലായത്. രാവിലെ ഒന്നാം പ്രതിയായ സജയ് ജിത്ത്‌ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയതിനു പുറകെയാണ് ജിഷ്ണുവിന്റെ അറസ്റ്റ്.

സജയ്ജിത്തിനും വിഷ്ണുവിനും പുറമെ മൂന്ന് പേർ കൂടി കുറ്റകൃത്യത്തിൽ പങ്കെടുത്തുവെന്നാണ് സൂചന. മറ്റുപ്രതികൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി. ചൊവ്വാഴ്ച്ച രാത്രിയാണ് അമ്പലത്തിലെ ഉത്സവത്തിനോടനുബന്ധിച്ചു കൊലപാതകം നടന്നത്. അഭിമന്യുവിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ  കാശിയും  ആദർശും പരുക്കേറ്റ ചികിത്സയിലാണ്. പോലീസ് അവരിൽ നിന്ന് മൊഴി എടുക്കാനുള്ള തീരുമാനത്തിലാണ്.

കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യമെന്ന നിഗമനത്തിലാണ് പോലീസ്. എന്നാൽ രാഷ്ട്രീയ കൊലപാതകമെന്ന് ആരോപണത്തിൽ ഉറച്ചാണ് സിപിഎം. രാവിലെ പാർട്ടി ഓഫിസിൽ പൊതുദർശനത്തിനു വച്ച ശേഷം ഉച്ചയോടെ അഭിമന്യുവിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.