Mon. Dec 23rd, 2024
Satara woman waits in autorickshaw with oxygen cylinder

 

മുംബൈ:

മഹാരാഷ്ട്രയിലെ സതാര ജില്ലയിൽ രോഗിയായ സ്ത്രീയ്ക്ക് ഓട്ടോറിക്ഷയിൽ ഓക്സിജൻ നൽകിയ വീഡിയോ ശ്രദ്ധേയമാകുന്നു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാണെന്നിരിക്കെയാണ് ഞെട്ടിക്കുന്ന ഈ വീഡിയോ പുറത്തുവന്നത്.

മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് ജില്ലാ ആശുപത്രിയിലെ കൊവിഡ് 19 രോഗികൾക്ക് കസേരകളിൽ ഓക്സിജൻ നൽകിയ സംഭവം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിയിരുന്നു. രോഗികൾ കസേരയിൽ ഇരിക്കുന്നതും നഴ്‌സുമാരെയും ഡോക്ടർമാരെയും അവരെ സഹായിക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.

മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ 2 ആശുപത്രികളിലായി 10 കോവിഡ് -19 രോഗികൾ മരിച്ചിരുന്നു. നാലസൊപാരയിലെ ഒരു ആശുപത്രിയിൽ നിന്നാണ് ഏറ്റവും കൂടുതൽ മരണങ്ങൾ (7) റിപ്പോർട്ട് ചെയ്യപ്പെട്ടത്. റിദ്ധി വിനായക് ആശുപത്രിയിൽ 3 പേരുമാണു മരിച്ചത്. ഓക്സിജന്റെ ദൗർലഭ്യം മൂലം ആശുപത്രികളിലെ കോവിഡ് രോഗികൾ മരണമടഞ്ഞതായി മരണപ്പെട്ടയാളുകളുടെ ബന്ധുക്കളും പ്രാദേശിക അധികാരികളും ആരോപിച്ചിരുന്നു.

https://www.youtube.com/watch?v=y_CPU1cmaxY

By Athira Sreekumar

Digital Journalist at Woke Malayalam