Sat. Apr 27th, 2024
മസ്‌കറ്റ്:

താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്ന രാത്രി സഞ്ചാര വിലക്ക് ഇന്നലെ രാത്രി ഒമാന്‍ സമയം ഒന്‍പതു മണി മുതല്‍ പ്രാബല്യത്തില്‍ വന്നു. വെളുപ്പിന് നാല് മണി വരെയായിരിക്കും യാത്രാ വിലക്ക്. പരിശുദ്ധ റമദാന്‍ മാസത്തെ ദിവസങ്ങളില്‍ മുഴുവനും രാത്രി സഞ്ചാര വിലക്ക് ഉണ്ടായിരിക്കും.

രാത്രി ഒന്‍പതു മണി മുതല്‍ വെളുപ്പിന് നാല് മണി വരെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുവാദമില്ലന്നും ഒമാന്‍ സുപ്രിം കമ്മറ്റിയുടെ അറിയിപ്പില്‍ പറയുന്നു. റമദാനില്‍ ഇത്തവണ പള്ളികളില്‍ തറാവീഹ് നമസ്‌കാരങ്ങളുണ്ടാവില്ല, ഇഫ്താറടക്കം എല്ലാ കൂട്ടായ്മകള്‍ക്കും വിലക്കുണ്ട്.

പൊതുജനങ്ങള്‍ ഒത്തുചേരുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഒഴിവാക്കണമെന്ന് സുപ്രിം കമ്മറ്റിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു

By Divya