Fri. Apr 19th, 2024
ആലപ്പുഴ:

വള്ളിക്കുന്നത്ത്​​ 15 വയസുകാരനെ കുത്തിക്കൊലപ്പെടുത്തി. പടയണിവട്ടം സ്വദേശി അഭിമന്യു ആണ്​ മരിച്ചത്​. വള്ളികുന്നത്ത് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിലാണ്​ അഭിമന്യുവിന് കുത്തേറ്റത്.

വള്ളിക്കുന്നം ഹൈസ്​കൂളിലെ പത്താം ക്ലാസ്​ വിദ്യാർഥിയും പുത്തൻചന്ത കുറ്റിയിൽ തെക്കതിൽ അമ്പിളികുമാറിന്‍റെ മകനുമാണ്​ അഭിമന്യു. ആക്രമണത്തില്‍ പരിക്കേറ്റ മറ്റ് രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്​. കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിന്‍റെ തുടർച്ചയാണ്​ ഇന്നലത്തെ സംഭവം.

By Divya