Mon. Dec 23rd, 2024
ന്യൂഡൽഹി:

തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ കടുത്ത ആരോപണവുമായി തൃണമൂൽ കോൺഗ്രസ്. ബംഗാൾ തിരഞ്ഞെടുപ്പിൽ കമ്മിഷൻ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് ടിഎംസി നേതാക്കൾ രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി ടിഎംസി നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകി.

ബംഗാളിൽ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഗുരുതര ആരോപണവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയത്. സ്വതന്ത്രവും നിഷ്പക്ഷവുമായി നിലപാടെടുക്കേണ്ട കമ്മിഷൻ ബിജെപിക്ക് അനുകൂലമായി പെരുമാറുന്നു എന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇത്തരം നിയമവിരുദ്ധ നടപടികൾക്ക് ഉചിതമായ രീതിയിൽ പശ്ചിമ ബംഗാളിലെ ജനങ്ങൾ പ്രതികരിക്കുമെന്ന് വിശ്വാസമുണ്ടെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്

By Divya