തിരുവനന്തപുരം:
ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത വിധിയെ തുടര്‍ന്ന് രാജിവെച്ച കെ ടി ജലീല്‍ തിരുവനന്തപുരത്ത് നിന്നും മടങ്ങി. തന്റെ സമ്പാദ്യത്തെ കുറിച്ചും മുഖ്യമന്ത്രിയും ഇടതുപക്ഷ സര്‍ക്കാരും തനിക്ക് നല്‍കിയ പിന്തുണയെ കുറിച്ചും ഫേസ്ബുക്കിലൂടെ വിശദമായ കുറിപ്പെഴുതിയ ശേഷമാണ് കെ ടി ജലീല്‍ മടങ്ങിയത്.
ഇന്നലെ തിരുവനന്തപുരത്ത് നിന്ന് യാത്ര പുറപ്പെടുന്നതിന് മുമ്പാണ് അക്കൗണ്ടില്‍ എത്ര രൂപ മിച്ചമുണ്ടെന്ന് പരിശോധിച്ചത്. പത്തു വര്‍ഷത്തെ ശമ്പളവും 5 വര്‍ഷത്തെ മന്ത്രി ശമ്പളവും മാസാമാസം ആവശ്യത്തിനുള്ളത് എടുത്തിട്ട് ട്രഷറി എക്കൗണ്ടില്‍ ശേഷിപ്പ്, കഴിഞ്ഞ മാസത്തെ എംഎല്‍എ ശമ്പളമുള്‍പ്പടെ രണ്ടുലക്ഷത്തി പതിനായിരത്തോളം രൂപയാണ്. നിയമസഭാ സാമാജികര്‍ക്കുള്ള ലോണ്‍ വകയില്‍ എടുത്ത 5 ലക്ഷം രൂപയിലേക്ക് ഇനി തിരിച്ചടക്കാനുള്ള ഒരു ലക്ഷം രൂപ തിരിച്ചടച്ച് പുരയിടത്തിന്റെ ആധാരം കൈപ്പറ്റിയാല്‍ ബാക്കിയുണ്ടാവക ഒരു ലക്ഷത്തി പതിനായിരം രൂപയാണൈന്ന് ജലീല്‍ പറയുന്നു
ഒരു നയാപൈസ സര്‍ക്കാരിന്റേയോ ഏതെങ്കിലും വ്യക്തികളുടേതോ ഒരു കണികയെങ്കിലും എന്റെ കയ്യില്‍ പറ്റാത്തത്ര സൂക്ഷ്മത പുലര്‍ത്തിയിട്ടുണ്ട് എന്ന കൃതാര്‍ത്ഥതയോടു കൂടിയാണ് നാട്ടിലേക്കുള്ള മടക്കം. മറിച്ചൊരഭിപ്രായം ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്കത് പരസ്യമായി പറയാമെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.