Fri. Apr 19th, 2024

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് നെഗറ്റീവായി കണ്ടെത്തിയതിനെത്തുടർന്നു ആശുപത്രി വിട്ടു. ഇന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്ക് രോഗം ഭേദമായതായി കണ്ടെത്തിയത്. അദ്ദേഹത്തിന് ഇപ്പോഴും കൊവിഡ് രോഗലക്ഷണങ്ങളില്ലെന്നും, ആരോഗ്യനില തൃപ്തികരമാണെന്നും മെഡിക്കൽ ബോർഡ് അറിയിച്ചു.

എന്നാൽ കഴിഞ്ഞ ദിവസം വരെ കോവിഡ് നെഗറ്റീവ് ആയിരുന്ന മുഖ്യമന്ത്രിയുടെ ഭാര്യക്ക് കൊവിഡ് പോസിറ്റീവായി കണ്ടെത്തിയിട്ടുണ്ട്. ലക്ഷണമില്ലാത്തത് കൊണ്ട് അവരും ഇന്ന് ആശുപത്രി വിട്ടു. മുഖ്യമന്ത്രിയും കുടുംബവും വീട്ടിൽ നിരീക്ഷണത്തിൽ തുടരുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.

പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് മുഖ്യമന്ത്രിക്ക് ചികിത്സ നടത്തിയിരുന്നത്. അദ്ദേഹത്തിന്‍റെ ആരോഗ്യനില ചികിത്സയിലുടനീളം തൃപ്തികരമായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണയും മരുമകൻ മുഹമ്മദ് റിയാസും ഇന്നലെ കൊവിഡ് നെഗറ്റിവായിരുന്നു. എന്നാൽ റിയാസിന്‍റെ അച്ഛൻ പൊസിറ്റീവായി ഐസിയുവിൽ തുടരുന്നതിനാൽ വീണയും റിയാസും ഇന്ന് ആശുപത്രി വിടില്ല.