Wed. Jan 22nd, 2025
cyber attack against pramod mohan thakazhy

 

ആലപ്പുഴ:

സംഘപരിവാറിനെയും കോൺഗ്രസിനെയും കളിയാക്കി സിപിഎമ്മിനെ ഉയർത്തിക്കാട്ടി ഷിബുലാൽജി എന്ന സാങ്കൽപിക കഥാപാത്രമായി മാറി സർക്കാസത്തിലൂടെ പോസ്റ്റുകൾ ഇട്ടിരുന്ന സിപിഎമ്മിന്റെ ഒരു സൈബർ മുഖമായിരുന്നു പ്രമോദ് മോഹൻ തകഴി. പ്രമോദിന്റെ വിഡിയോകൾ ലക്ഷക്കണക്കിനുപേരാണ് കണ്ടിരുന്നത്. ഇപ്പോൾ പ്രമോദ് സൈബർ ആക്രമണത്തെ നേരിടുകയാണ്, അതും സിപിഎം അനുഭാവികളിൽ നിന്നുള്ള ആക്രമണം.

സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെയും മന്ത്രി കെ ടി ജലീലിന്റെയും വിദേശയാത്രകളിൽ ചില സംശയങ്ങളുണ്ടെന്ന് ദിവസങ്ങൾക്കു മുൻപ് പ്രമോദ് ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. തുടർന്ന് ശക്തമായ സൈബർ ആക്രമണം ഉണ്ടായപ്പോൾ, ഫെയ്സ്ബുക്കിലൂടെത്തന്നെ അതിനു മാപ്പു ചോദിച്ചു.

തന്റെ വിഡിയോകൾ സിപിഎമ്മിന്റെ ഫെയ്സ്ബുക്ക് പേജിൽ വരെ ഷെയർ ചെയ്തിട്ടുണ്ടെന്ന് പ്രമോദ് പറയുന്നു. കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള നേതാക്കൾ അഭിനന്ദനം അറിയിച്ചിട്ടുണ്ട്. തൊഴിലെടുത്തു ജീവിക്കാൻ അനുവദിക്കില്ലെന്നും തുലച്ചു കളയുമെന്നുമൊക്കെയാണ് പ്രമോദ് നേരിടുന്ന ഭീഷണി, കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ അച്ഛനെയും അമ്മയെയും വരെ തെറി വിളിക്കുക, ജാതി അധിക്ഷേപം, വധഭീഷണി – തനിക്കൊപ്പം കുടുംബവും മാനസികമായി തകർന്ന് പോയെന്ന് പ്രമോദ് പറയുന്നു.

https://www.youtube.com/watch?v=fejVLMe1-uQ

By Athira Sreekumar

Digital Journalist at Woke Malayalam