തിരുവനന്തപുരം:
10 വർഷം പൂർത്തിയാക്കിയ സാക്ഷരത മിഷനിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനത്തിന്റെ മറവിൽ നിശ്ചിത കലാവധി പൂർത്തിയാക്കാത്തവരെ തിരുകിക്കയറ്റിയെന്ന് ആക്ഷേപം. സാക്ഷരത മിഷനിൽ പുതുതായി സ്ഥിരപ്പെടുത്തിയ 74 ജീവനക്കാരിൽ 23പേർ 10വർഷം പൂർത്തിയാക്കിയിട്ടില്ലെന്നാണ് പരാതി.
ജില്ല പ്രൊജക്റ്റ് കോഓഡിനേറ്റർമാർ, ജില്ല പ്രൊജക്ട് അസി. കോഓഡിനേറ്റർമാർ, ഓഫിസ് അസിസ്റ്റൻറുമാർ, ക്ലറിക്കൽ അസിസ്റ്റൻറുമാർ, ഡ്രൈവർ എന്നിങ്ങനെ 23പേരെയാണ് സ്ഥിരപെടുത്തിയത്.
സാക്ഷരത മിഷെൻറ 2018 ജൂലൈയിലെ 55ാമത് എക്സിക്യൂട്ടിവ് കമ്മിറ്റി ശിപാർശ അനുസരിച്ച് 10 വർഷം പൂർത്തിയാക്കിയ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നുവെന്നാണ് ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ്. എന്നാൽ, 55ാമത് എക്സിക്യൂട്ടിവ് കമ്മിറ്റി ചേർന്ന് 10വർഷം പൂർത്തിയാക്കിയവരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ച സമയത്ത് 23 ജീവനക്കാർ നിശ്ചിത കാലാവധി പൂർത്തിയാക്കിയിട്ടില്ലെന്ന് ഒരുവിഭാഗം ജീവനക്കാർ പറയുന്നു. ഭരണകക്ഷിയുമായി അടുപ്പം പുലർത്തുന്ന ഇവരെ തിരുകിക്കയറ്റുകയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു.
https://www.youtube.com/watch?v=FodpswFvkvU