Fri. Jun 27th, 2025
K T Jaleel to approach highcourt

 

തിരുവനന്തപുരം:

മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന ലോകായുക്ത വിധിക്കെതിരെ കെ ടി ജലീല്‍ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. സര്‍ക്കാരിന്‍റെയും പാര്‍ട്ടിയുടെയും പിന്തുണയോടെയാണ് നീക്കമെന്ന് ജലീൽ പറഞ്ഞു. ലോകായുക്ത വിധിയില്‍ സര്‍ക്കാര്‍ വിശദീകരണം ഇന്നുണ്ടായേക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് ചികില്‍സയിലായതിനാല്‍ അദ്ദേഹവുമായി ആലോചിച്ച് നിയമ മന്ത്രി എ കെ ബാലന്‍ നിലപാട് വിശദീകരിക്കുമെന്നാണ് സൂചന. സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി ബന്ധുവായ കെ.ടി അദീബിനെ നിയമിച്ചത് അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നായിരുന്നു ലോകായുക്താ വിധി.

By Athira Sreekumar

Digital Journalist at Woke Malayalam