Mon. Dec 23rd, 2024
1.45 Lakh Cases In India In New 1-Day High

 

ഡൽഹി:

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ ഒന്നര ലക്ഷ്യത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് പ്രതിദിനം ഒരു ലക്ഷത്തിലേറെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

794 പേർ മരിച്ചു. നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം പത്ത് ലക്ഷം കടന്നു. ആകെ കേസുകളുടെ എൺപത് ശതമാനത്തിലധികം കേരളമടക്കം പതിനൊന്ന് സംസ്ഥാനങ്ങളിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കൊവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ പരിശോധന വര്‍ധിപ്പിക്കാനും കോവിഡ് വാക്‌സിന്‍ വിതരണം ശക്തിപ്പെടുത്താനുമാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നൽകിയിരിക്കുന്ന നിർദ്ദേശം. രോഗബാധ ഉയരുന്ന സാഹചര്യത്തിലും വാക്സീൻ ക്ഷാമം നേരിടുന്നത് രാജ്യത്തിന് വലിയ തിരിച്ചടിയാണ്.

By Athira Sreekumar

Digital Journalist at Woke Malayalam