Mon. Dec 23rd, 2024
ന്യൂഡൽഹി:

ഹിമാചൽപ്രദേശിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിയെ പിന്തള്ളി കോൺഗ്രസിന്റെ മുന്നേറ്റം. തിരഞ്ഞെടുപ്പു നടന്ന 4 മുനിസിപ്പൽ കോർപറേഷനുകളിൽ രണ്ടിടത്തു കോൺഗ്രസ് വിജയിച്ചു; ഒരിടത്തു ബിജെപിയും. ഒന്നിൽ ആർക്കും ഭൂരിപക്ഷമില്ല.

സംസ്ഥാനത്ത് അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ്, കോൺഗ്രസിന് ആത്മവിശ്വാസം പകരുന്ന ഫലം. സോളൻ, പാലംപുർ കോർപറേഷനുകളാണു കോൺഗ്രസ് പിടിച്ചെടുത്തത്. മുഖ്യമന്ത്രി ജയ്റാം ഠാക്കൂറിന്റെ സ്വദേശമായ മണ്ഡിയിൽ ബിജെപി ഭരണം നിലനിർത്തി

By Divya