Mon. Dec 23rd, 2024
Scam in SC development corporation office in Trivandrum

 

തിരുവനന്തപുരം:

തിരുവനന്തപുരം കോര്‍പ്പറേഷനിലെ പട്ടികജാതി വികസന വകുപ്പ് ഓഫിസിൽ ലക്ഷങ്ങൾ തട്ടിയെടുത്ത് ഉദ്യോഗസ്ഥർ. മാസങ്ങളായി നടന്ന തട്ടിപ്പില്‍ രണ്ട് ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് സംശയമുണ്ട്. 

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലുള്ള ഓഫിസിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഈ വിഭാഗത്തിലെ നിര്‍ധനര്‍ക്ക് വിവാഹത്തിനും പഠനത്തിനുമൊക്കെ അനുവദിക്കുന്ന ധനസഹായം ഉദ്യോഗസ്ഥര്‍ സ്വന്തം കീശിയിലാക്കിയെന്നാണ് ജില്ലാ ഓഫിസറുടെ അന്വേഷണത്തിലെ കണ്ടെത്തല്‍. 

ധനസഹായത്തിനുള്ള അപേക്ഷ അംഗീകരിച്ചാല്‍ അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറുന്നത്. ഇങ്ങനെ പണം അനുവദിച്ചപ്പോള്‍ അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിന് പകരം ഉദ്യോഗസ്ഥര്‍ അവരുടെ ബന്ധുക്കളുടെ അക്കൗണ്ട് എഴുതി ചേര്‍ത്തു. അങ്ങനെ പണം അപേക്ഷകന് പകരം സ്വന്തക്കാരുടെ അക്കൗണ്ടിലേക്ക് കൈമാറിയായിരുന്നു തട്ടിപ്പ്.

https://www.youtube.com/watch?v=SnOaLC3NE3Y

By Athira Sreekumar

Digital Journalist at Woke Malayalam