Thu. Jan 23rd, 2025
ആറന്മുള:

ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും എംഎൽഎയുമായ വീണ ജോർജിന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. ആറാട്ടുപുഴയിലാണ് സംഭവം. വീണ ജോർജ് സഞ്ചരിച്ച വാഹനം യുഡിഎഫ്, എൻഡിഎ പ്രവർത്തകർ തടഞ്ഞു.

ആറാട്ടുപുഴയിൽ ഉച്ചതിരിഞ്ഞാണ് സംഭവം നടന്നത്. വീണ ജോർജ് സഞ്ചരിച്ച വാഹനം യുഡിഎഫ്, എൻഡിഎ പ്രവർത്തകർ തടഞ്ഞാണ് പ്രശ്‌നങ്ങൾക്ക് ഇടയാക്കിയത്. വാഹനം തടഞ്ഞശേഷമാണ് കയ്യേറ്റ ശ്രമം. വീണ ജോർജിനെ അസഭ്യം പറഞ്ഞതായും വിവരമുണ്ട്.

By Divya