Mon. Dec 23rd, 2024
കോഴിക്കോട്:

വടകരയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കെ കെ രമയെ വിജയിപ്പിക്കണമെന്ന് എഴുത്തുകാരി സാറാ ജോസഫ്. കൊലപാതക രാഷ്ട്രീയത്തിനുള്ള ജനങ്ങളുടെ മറുപടിയായി വടകരയില്‍ രമയെ വിജയിപ്പിക്കണമെന്നാണ് സാറാ ജോസഫ് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടത്.

ആർഎംപി നേതാവും കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്‍റെ ഭാര്യയുമാണ് കെ കെ രമ. മനയത്ത് ചന്ദ്രനാണ് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി. വടകരയില്‍ രമ ആർഎംപി സ്ഥാനാർത്ഥിയായി മത്സരിച്ചാല്‍ പിന്തുണക്കുമെന്ന് യുഡിഎഫ് അറിയിച്ചിരുന്നു.

ആർഎംപി സെക്രട്ടറി എൻ വേണുവിനെ സ്ഥാനാർത്ഥിയാക്കാനായിരുന്നു ആർഎംപി തീരുമാനം. എന്നാൽ വേണുവിനെ പിന്തുണക്കാൻ യുഡിഎഫ് തയാറല്ലെന്ന് അറിയിച്ചതോടെയാണ് കെ കെ രമ മത്സരിക്കാൻ തീരുമാനിച്ചത്.

By Divya