Sun. Dec 22nd, 2024
ന്യൂഡൽഹി:

കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിനായി വോട്ടഭ്യർത്ഥിച്ച് മുൻ ​പ്രധാനമ​ന്ത്രി ഡോ മൻമോഹൻ സിങ്​. യുഡിഎഫ്​ പ്രകടന പത്രിക ലോകോത്തരമായ അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യം, വിദ്യാഭ്യാസം ഫിഷറീസ് എന്നിവ ഉറപ്പുനൽകുന്നതാണെന്ന്​ മൻമോഹൻ സിങ്​ പറഞ്ഞു. ​ ന്യായ്​ പദ്ധതി എടുത്തുപറയേണ്ടതാണെന്നും പാവങ്ങൾക്ക്​ 6500 രൂപ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും നടപ്പാകാത്തതാണെന്നും മൻമോഹൻസിങ് പറഞ്ഞു.

കേരളം രാജ്യത്തിന്​ സാംസ്​കാരിക പാരമ്പര്യം, നാനത്വത്തിൽ ഏകത്വം, സാമൂഹികവും സാമ്പത്തികവുമായ പുരോഗതി എന്നിവ കാണിച്ചു കൊടുത്തവരാണ്​. നോട്ട്​ നിരോധനം, ജിഎസ്​ടി എന്നിവ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ തകർത്തു. പെട്രോൾ, ഡീസൽ വില ഉയർന്നെന്നും ​തൊഴിൽ ഇല്ലാതായെന്നും മൻമോഹൻസിങ് പറഞ്ഞു

By Divya