Mon. Dec 23rd, 2024
കോഴിക്കോട്:

ആർഎംപി-എൽഡിഎഫ് പോരാട്ടം നടക്കുന്ന വടകരയിൽ മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ ചിത്രങ്ങളും പ്രചാരണത്തിന് ആർഎം പി ഉപയോഗിക്കുന്നുണ്ട്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുകയാണ് എൽഡിഎഫ്.

വിഎസ് അച്യുതാനന്ദൻ കെ കെ രമയെ സന്ദർശിക്കുന്ന ചിത്രം ആ‍എംപി വ്യാപകമായി പ്രചരിപ്പിക്കുന്നുവെന്നും ഇത് സംഘർഷത്തിന് കാരണമായേക്കാമെന്നുമാണ് എൽഡിഎഫിന്റെ പരാതി. സിപിഎം നേതാവായിരുന്ന എം കെ കേളുവേട്ടൻ്റെ ചിത്രങ്ങളും ഉപയോഗിക്കുന്നതായി പരാതിയിലുണ്ട്. പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിക്കാൻ നിർദ്ദേശം നൽകിയതായി റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.

By Divya