ചെന്നൈ:
തമിഴ്നാട്ടിൽ ഒരു മാസക്കാലത്തിലേറെ നീണ്ടുനിന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാനം. ഇനിയുള്ള മണിക്കൂറുകളിൽ നിശ്ശബ്ദ പ്രചാരണം. മണ്ഡലത്തിൽ പുറത്തുള്ളവർ താമസിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. ഡിഎംകെ, അണ്ണാ ഡിഎംകെ, മക്കൾ നീതിമയ്യം, അമ്മ മക്കൾ മുന്നേറ്റ കഴകം, നാം തമിഴർ കക്ഷി എന്നിവയുടെ നേതൃത്വത്തിലുള്ള മുന്നണികൾ തമ്മിലുള്ള പഞ്ചകോണ മത്സരമാണ് അരങ്ങേറുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലുണ്ടായതുപോലെ പാർട്ടികൾ വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നുണ്ട്. ഒരു വോട്ടിന് 500 മുതൽ 1,000 രൂപ വരെയാണ് നൽകുന്നതായി പറയുന്നത്. തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡുകൾ 500 കോടിയോളം രൂപയുടെ കറൻസിയും സമ്മാനങ്ങളും പിടികൂടിയിട്ടുണ്ട്.