Mon. Dec 23rd, 2024
മഞ്ചേശ്വരം:

 
മഞ്ചേശ്വരം മണ്ഡലത്തിൽ മുസ്ലിം ലീഗിനെ പിന്തുണയ്ക്കാൻ എസ്‌ഡിപിഐ. തീരുമാനം. ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രനെ പരാജയപ്പെടുത്തലാണ് മുഖ്യലക്ഷ്യം. അതിനാൽ ലീഗ് സ്ഥാനാർത്ഥി എകെഎം അഷ്‌റഫിന് വേണ്ടി പ്രവർത്തിക്കും. വരും ദിവസങ്ങളിൽ മുസ്ലിം ലീഗിനുവേണ്ടി എസ്‌ഡിപിഐ പ്രവർത്തകർ സജീവമായി പ്രചാരണ രംഗത്ത് ഉണ്ടാകുമെന്നും എസ്‌ഡിപിഐ ജില്ലാ പ്രസിഡന്റ് അബ്ദുൽ സലാം പറഞ്ഞു.

എസ്‌ഡിപിഐ പിന്തുണ  സ്വീകരിക്കുന്നതില്‍ മുല്ലപ്പള്ളിയും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നിലപാട് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പരസ്യപിന്തുണ വാങ്ങുന്നത് രാജ്യദ്രോഹ നടപടിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.