Mon. Dec 23rd, 2024
ചെന്നൈ:

തമിഴ്‌നാട്ടില്‍ ഇടതുപാര്‍ട്ടികളുമായി സഖ്യത്തിന് ശ്രമിച്ചിരുന്നുവെന്നും സഖ്യം യാഥാര്‍ത്ഥ്യമാകാത്തതില്‍ ദുഃഖമുണ്ടെന്നും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവും നടനുമായ കമല്‍ ഹാസന്‍. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഇടത് പാര്‍ട്ടികള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നും അതുകൊണ്ടാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഇഷ്ടമെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

”ഇടത് പാര്‍ട്ടികളുമായി സഖ്യം സാധ്യമാകാത്തതില്‍ എനിക്ക് ദുഃഖമുണ്ട്. എന്തായാലും മറ്റൊരു തിരഞ്ഞടുപ്പ് ഉണ്ടാകുമല്ലോ? കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഇടത് രാഷ്ട്രീയത്തില്‍ വ്യത്യാസമുണ്ട്. ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസുമായി സഖ്യമുണ്ടായിരുന്നെങ്കില്‍ ഒരു മൂന്നാം മുന്നണിയായേനെ,” കമല്‍ ഹാസന്‍ പറഞ്ഞു.

By Divya