Wed. Jan 22nd, 2025
കോ​ഴി​ക്കോ​ട്:

ന​ഗ​ര​ത്തി​ൽ ട്രാ​ന്‍സ്ജെ​ന്‍ഡ​ർ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​ട്ട്​ ര​ണ്ടു​വ​ർ​ഷ​മാ​യി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പൊ​ലീ​സി​നാ​യി​ല്ല. മൈ​സൂ​രു സ്വ​ദേ​ശി​യാ​യ ശാ​ലു (40) ​കൊ​ല്ല​പ്പെ​ട്ട കേ​സി​ലാ​ണ്​​ ക്രൈം​ബ്രാ​ഞ്ച്​ അ​ന്വേ​ഷ​ണം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​ത്.​ മൈ​സൂ​രു സ്വ​ദേ​ശി​യെ​ങ്കി​ലും ഇ​വ​ര്‍ ഏ​റെ​ക്കാ​ല​മാ​യി ക​ണ്ണൂ​രി​ലാ​യി​രു​ന്നു താ​മ​സം.

2019 ഏ​പ്രി​ൽ ഒ​ന്നി​ന്​ പു​ല​ർ​ച്ച​യാ​ണ്​ മൃ​ത​ദേ​ഹം മാ​വൂ​ർ റോ​ഡി​നു​സ​മീ​പം യുകെഎ​സ്​ റോ​ഡി​ലെ സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ന​ടു​ത്ത ആ​ളൊ​ഴി​ഞ്ഞ ഇ​ട​വ​ഴി​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴു​ത്തി​ൽ സാ​രി​ ചു​റ്റി മു​റു​ക്കി​യ ​നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. പോ​സ്​​റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ, ക​ഴു​ത്തി​ൽ കു​രു​ക്ക്​ മു​റു​ക്കി​യ​ത്​ വ്യ​ക്​​ത​മാ​യ​തോ​ടെ​യാ​ണ്​ കൊ​ല​പാ​ത​ക​മെ​ന്ന്​​ തെ​ളി​ഞ്ഞ​ത്.

By Divya