Thu. Dec 19th, 2024
തൃശ്ശൂർ:

സംസ്ഥാന സർക്കാരിനെ വിമർശിച്ച് തൃശ്ശൂർ അതിരൂപത രം​ഗത്ത്. പറഞ്ഞ വാക്കൊന്നും സർക്കാർ പാലിച്ചില്ലെന്നാണ് വിമർശനം. സർക്കാർ വന്നിട്ട് എല്ലാം ശരിയായത് ചില നേതാക്കളുടെയും ആശ്രിതരുടെയും കുടുംബങ്ങളിൽ മാത്രമാണ്. വോട്ട് പാഴാക്കാതെ ബുദ്ധിപൂർവ്വം വിനിയോ​ഗിക്കണം.

ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ശ്രമിക്കുന്നവരെയും അകറ്റിനിർത്തണമെന്നും വിശ്വാസികളോട് അതിരൂപത നിർദ്ദേശിച്ചിട്ടുണ്ട്. അതിരൂപതയുടെ മുഖപത്രമായ കത്തോലിക്ക സഭയുടെ പുതിയ ലക്കത്തിലാണ് സർക്കാരിനെതിരെയുള്ള രൂക്ഷവിമർശനം. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് വന്ന എൽഡിഎഫ് സർക്കാർ ഒന്നും ശരിയാക്കിയില്ല എന്ന് പറഞ്ഞാണ് ഇടതുമുന്നണിക്കെതിരായ വിമർശനം.

പിൻവാതിൽ നിയമനം അടക്കമുള്ളവ എടുത്തുപറഞ്ഞാണ് ഈ വിമർശനങ്ങളെന്നതും ശ്രദ്ധേയമാണ്. ബിജെപിയെയും രൂക്ഷമായി വിമർശിക്കുന്നു. ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ചില വർ​ഗീയ ശക്തികൾ ശ്രമിക്കുന്നുണ്ട്. ഇവർ രാജ്യത്തെ ഓരോ സംസ്ഥാനത്തെയും വർ​ഗീയതയുടെ കാൽക്കീഴിലാക്കാൻ ശ്രമിക്കുന്നുണ്ട്.

കേരളം ഇതുവരെയും അതിന് പിടികൊടുത്തിട്ടില്ല. ഇത്തവണയും അതുണ്ടാകരുത് എന്ന ആഹ്വാനമാണ് അതിരൂപത വിശ്വാസികൾക്ക് നൽകുന്നത്.

By Divya