Mon. Dec 23rd, 2024
തിരുവനന്തപുരം:

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷണത്തില്‍. ഇതോടെ നേമത്ത് കെ മുരളീധരന്‍ വേണ്ടിയുള്ള പ്രചാരണത്തിനെത്തില്ലെന്ന് പ്രിയങ്ക അറിയിച്ചു. കൊവിഡ് സമ്പര്‍ക്കം മൂലമാണ് താന്‍ ഐസൊലേഷനിലേക്ക് പോകുന്നതെന്നും കൊവിഡ് നെഗറ്റീവാണെന്നും പ്രിയങ്ക പറഞ്ഞു. അസമിലെ പ്രചാരണവും പ്രിയങ്ക റദ്ദാക്കിയിട്ടുണ്ട്.

നേരത്തെ പ്രിയങ്ക കേരളത്തിലെത്തിയെങ്കിലും തന്റെ പ്രചാരണത്തിനെത്താതിരുന്നതില്‍ നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ അതൃപ്തിയറിയിച്ചിരുന്നു. തലസ്ഥാനത്ത് ആദ്യം വെഞ്ഞാറമ്മൂട് മണ്ഡലം, ശേഷം കാട്ടാക്കട അതിന് ശേഷം പൂജപ്പുരയില്‍ നേമത്തെ സ്ഥാനാര്‍ത്ഥി മുരളീധരനും വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ നായര്‍ക്കും ഒപ്പം റോഡ് ഷോ എന്നായിരുന്നു പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെ സംബന്ധിച്ച് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ സമയക്കുറവ് മൂലം പൂജപ്പുര റോഡ് ഷോ ഒഴിവാക്കേണ്ടി വന്നു.

By Divya