Wed. Jan 22nd, 2025
തിരുവനന്തപുരം:

ബിജെപിക്ക് കേരളത്തില്‍ വലിയ സാധ്യതയുണ്ട്, എന്നാല്‍ അത് പ്രയോജനപ്പെടുത്താന്‍ കേരളത്തിലെ നേതൃത്വത്തിനു കഴിയുന്നില്ലെന്ന് മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്‍. കെ സുരേന്ദ്രനു കഴിവുണ്ടെങ്കിലും പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോകാനാകുന്നില്ല. ബിജെപി നേതൃത്വത്തില്‍ ടീം വര്‍ക്ക് ഇല്ലെന്നും പി പി മുകുന്ദന്‍ ആരോപിച്ചു. തലശ്ശേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയത് നോട്ട പിശകല്ലെന്നും പി പി മുകുന്ദന്‍ പറഞ്ഞു.

സാധ്യതകള്‍ ഏറെയുണ്ട്. പക്ഷേ തീരുമാനങ്ങള്‍ വൈകുന്നത് ഈ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കും. ശോഭാ സുരേന്ദ്രന്റെ കാര്യത്തില്‍ പ്രശ്‌നമുണ്ടായതിന് കാരണം ഇതാണെന്നും പി പി മുകുന്ദന്‍ പറഞ്ഞു.

By Divya